കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണുമരിച്ചു.

കണ്ണൂർ: കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണുമരിച്ചു. ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയാണ് ക്യൂവിൽ നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. മാറോളി സ്വദേശി വിജയ(64) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ 9.30 ഓടെയാണ് സംഭവം.
അതേസമയം മാനന്തവാടിയിൽ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ വരിയിൽ നിന്ന യുവതിയും കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിലെത്തിയ യുവതിയാണ് കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീണത്.