“വാറ്റ്” കുവൈത്തിലേക്കും : 2021ൽ നടപ്പിലാക്കും

കുവൈത്ത് സിറ്റി :കുവൈത്തിൽ 2021- 2022 സാമ്പത്തിക വർഷത്തോടെ മൂല്യവർധിത നികുതി(വാറ്റ് ) സമ്പ്രദായം നടപ്പിലാക്കും. ഇതിനായി ഔദ്യോഗിക തലത്തിൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. വാറ്റ് നടപ്പിലാക്കുവാൻ ജിസിസി തലത്തിൽ തീരുമാനമായെങ്കിലും ആഭ്യന്തരമായ എതിർപ്പുകൾ കാരണം കുവൈത്തിൽ നടപ്പിലാക്കിയിട്ടില്ല. സൗദിയും യുഎഇയും കഴിഞ്ഞവർഷം വാറ്റ് നടപ്പിലാക്കി. കുവൈത്തിലെ എംപിമാർ ഉൾപ്പെടെ വാറ്റ് സമ്പ്രദായത്തിന് എതിരായതിനാൽ പാർലമെൻറിൽ നിയമം പാസാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. അതേസമയം സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റു ഉൾപ്പെടെയുള്ള സമ്പ്രദായങ്ങൾ ആവശ്യമാണെന്ന അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. ഇതിൻറെ ഭാഗമായി ലഘുപാനീയങ്ങൾക്കും പുകയില വസ്തുക്കൾക്കും ഉള്ള നികുതി  അടുത്തസാമ്പത്തിക വർഷം( 2020 ഏപ്രിൽ ഒന്ന് )മുതൽ നടപ്പിലാക്കും