കുവൈത്തിൽ പുതുതായി വരുന്നവർക്ക് വിദ്യാഭ്യാസയോഗ്യത മാത്രം മതിയാകില്ല, തൊഴിലും അറിയണം, പരിശോധിക്കാൻ സംവിധാനം ഉടൻ

 

കുവൈത്ത് സിറ്റി :കുവൈത്തിൽ പുതുതായി ജോലിക്ക് എത്തുന്നവരുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുവാൻ നീക്കം. മാൻ പവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. തുടക്കത്തിൽ തൊഴിലാളികൾ കുവൈത്തിൽ വരുമ്പോൾ തൊഴിൽ പ്രാവീണ്യം പരിശോധനയ്ക്ക് വിധേയമാക്കും.പിന്നീട് ഘട്ടംഘട്ടമായി നാട്ടിൽ തന്നെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കുന്ന രീതിയാണ് നടപ്പിലാക്കുക. വൈദഗ്ധ്യം വേണ്ട ചില മേഖലകളിൽ തൊഴിലിനായി വന്ന വിദേശികൾക്ക് വേണ്ടത്ര പ്രാവീണ്യം ഇല്ല എന്ന് കണ്ടെത്തിയതിനെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ബിരുദം നേടിയ ഉടനെ കുവൈത്തിൽ തൊഴിൽ പരിശീലനം നേടുന്നവർക്ക് തിരിച്ചടിയാണ് പുതിയ നീക്കം. പുതുതായി വരുന്നവർ ജോലി പരിശീലനം നേടുന്നത് ഒഴിവാക്കാൻ അഞ്ചു വർഷത്തെ ജോലി പരിചയമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്