ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് ഏഴാം സ്ഥാനം .

കുവൈറ്റ് : ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റിന് ഏഴാം സ്ഥാനം . അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്..റിപ്പോര്‍ട്ടില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറാണ് ഒന്നാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനു ശേഷം കുവൈറ്റിന് രണ്ടാം സ്ഥാനമാണുള്ളത് .
കുവൈറ്റിന്റെ ശക്തമായ സാമ്പത്തിക സ്ഥിതിയും , സാമ്പത്തിക സൂചികകളുടെ ഉയര്‍ച്ചയും എണ്ണ നിക്ഷേപവുമാണ് കുവൈറ്റിനെ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്.
ഖത്തറിന്റെ പ്രതിശീര്‍ഷ ജിഡിപി 135000 ഡോളറാണെന്നും കുവൈറ്റിന്റെത് 70000 ഡോളറാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു .