വിചിത്രമായ അപ്ഡേറ്റുമായി വാട്സാപ്പ്; പരാതിയുമായി ഉപഭോക്താക്കൾ

പുതിയൊരു വിചിത്രമായ ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തിയിരിക്കുകയാണ്. പുതുതായി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്സാപ് വെരിഫിക്കേഷന്‍ സംവിധാനമാണ് വരുന്നത്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്സാപ്പ് മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യുന്നത് തടയാനും സാധിക്കും. അതായത്, ഫിംഗര്‍ പ്രിന്‍റ് വെരിഫിേക്കേഷന്‍ ഓണ്‍ ആക്കിയാല്‍ ഉപയോക്താക്കളുടെ സ്വന്തം ഫോണില്‍ വാട്സാപ് മെസേജുകളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. എന്നാൽ സ്വന്തം ഫോണിൽ സ്ക്രീൻ ഷോട്ട് എടുക്കുന്നത് തടയുക വഴി എന്ത് സുരക്ഷയാണ് വാട്സാപ്പ് ഉദ്ദേശിക്കുന്നതെന്ന് ഉപഭോകതാക്കൾ ചോദിക്കുന്നു.

വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം അറിയിച്ചത്.