കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ

കുവൈറ്റ് : കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു.

വാണിജ്യം, ഔകാഫ് , ജസ്റ്റിസ്, പബ്ലിക് വര്‍ക്ക്‌സ്, വിദ്യാഭ്യാസം , വിവരസാങ്കേതികം , വിവിധ അതോറിറ്റികളായ ഹൗസിംഗ് കെയര്‍ , പോര്‍ട്ട്‌സ്, അഗ്രിക്കള്‍ച്ചറല്‍ , യൂത്ത്, സ്‌പോര്‍ട്‌സ്, എന്‍വയോന്‍മെന്റ്, കസ്റ്റംസ് വകുപ്പ്, ഫയര്‍ , ക്രെഡിറ്റ് ബാങ്ക് , സക്കാത്ത് ഹൗസ് , മുന്‍സിപാലിറ്റി, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ , ആര്‍ട്‌സ് തുടങ്ങിയവയ്ക്കാണ് ഈ സമയം ബാധകം .
മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും .