വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

കുവൈത്ത് സിറ്റി :കുവൈത്തിൽ വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു .പ്രക്കാനം പുളിക്കത്തറയിൽ സണ്ണിക്കുട്ടിയുടെ മകൻ സിജോസണ്ണിയാണ് മരണപ്പെട്ടത് .
32 വയസ്സായിരുന്നു കഴിഞ്ഞ പത്തിന് നടന്നു പോകുമ്പോൾ എതിരെ വന്ന ബൈക്കിടിച്ചാണ്
അപകടം ഉണ്ടായത് .ഗുരുതരമായി പരുക്കേറ്റ്‌ കുവൈത്തിലെ മുബാറക് ആശുപത്രിയിൽ ചികിത്സയിൽ
കഴിയുമ്പോളായിരുന്നു അന്ത്യം .
ഭാര്യ: ലിനു മാതാവ് :ജോളി സഹോദരി ;സ്നേഹ