കുവൈത്തിൽ ഇക്കാമ മാറ്റാൻ അവസരം

 

കുവൈറ്റ് സിറ്റി :സ്വകാര്യ മേഖലയിൽനിന്ന് ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് ഇഖാമ മാറിയവർക്ക് വീണ്ടും സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റം അനുവദിക്കും സ്വകാര്യമേഖലയിലെ വിസയിൽ കുവൈറ്റിൽ എത്തിയ ശേഷം ചെറുകിട- ഇടത്തരം സംരംഭങ്ങളിലേക്ക് ഇഖാമ മാറ്റിയവർക്കാണ് വീണ്ടും സ്വകാര്യ മേഖലയിലേക്ക് മാറാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. എന്നാൽ ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വിസയിൽ കുവൈറ്റിൽ എത്തിയവർക്ക് സ്വകാര്യമേഖലയിലേക്ക് മാറ്റം അനുവദിക്കില്ല. അത്തരക്കാർക്ക് ചെറുകിട ഇടത്തരം മേഖലയിൽ മറ്റൊരുസ്ഥാപനത്തിലേക്ക് ഇഖാമ മാറ്റം സാധ്യമാകും