കുവൈത്തിൽ മയക്ക് മരുന്നിന് അടിമകളായവരിൽ ഭൂരിഭാഗവും 28 വയസ്സിന് താഴെ ഉള്ളവർ

കുവൈത്ത് സിറ്റി : കുവൈത്തില്‍ മയക്ക്മരുന്നിന് അടിമകളായ 75 ശതമാനം പേരും 28 വയസ്സിന് താഴെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട് . ഇവരില്‍ 220 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്തേയ്ക്ക് ലഹരിമരുന്നുകള്‍ കടത്തുന്നത് വര്‍ധിച്ചു വരുന്നതാണ് യുവാക്കളില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത് .
കുവൈറ്റില്‍ വിവാഹമോചന നിരക്ക് വര്‍ധിക്കുന്നതിനു കാരണവും മയക്ക് മരുന്ന് ഉപയോഗം വര്‍ധിക്കുന്നതു മൂലമാണെന്നാണ് റിപ്പോര്‍ട്ട്.