എയർഗണ്ണുമായി റോഡിലൂടെ നടന്നു. രണ്ട് ഈജിപ്ഷ്യൻ സ്വദേശികളെ കുവൈത്ത് നാടുകടത്തി

കുവൈത്ത് സിറ്റി :കുവൈത്തിലെ അബുഹനീഫ ഏരിയയിൽ എയർ ഗണ്ണുമായി റോഡിലൂടെ നടന്ന രണ്ട് ഈജിപ്ഷ്യൻ സ്വദേശികളെ ആഭ്യന്തരമന്ത്രാലയം നാടുകടത്തി. എയർ ഗണ്ണുമായി റോഡിലൂടെ നടക്കുന്ന ഇവരുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതു ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ചത്.