കല കുവൈറ്റ് ‘എന്റെ കൃഷി’: വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: മലയാളികളിലെ കാർഷികാഭിരുചി വർദ്ധിപ്പിക്കുക, കാർഷിക സംസ്കാരം നില നിറുത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ‘എന്റെ കൃഷി’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്ടൊബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ടുനിന്ന മത്സരത്തിൽ കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നുമായി 450-ൽ വീതം അധികം മലയാളികളാണ് പങ്കെടുത്തത്. മത്സരത്തിൽ സാൽമിയ മേഖലയിൽ നിന്നും പങ്കെടുത്ത ദിവ്യ കിരൺ ഒന്നാം സമ്മാനത്തിനർഹയായി. അബു ഹലീഫ മേഖലയിൽ നിന്നും പങ്കെടുത്ത ആന്റൊ ജോസഫ്, ഫാഹിമ അഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹയായി. ഇതു കൂടാതെ കുവൈറ്റിലെ നാലു മേഖലകളിൽ നിന്നും അഞ്ച്പേർ വീതം പ്രോത്സാഹന സമ്മാനത്തിനും അർഹരായിട്ടുണ്ട്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക പരിപാടിയായ ‘പ്രയാണം-2019’ ല് വെച്ച് സമ്മാനമായി സ്വർണ്ണ മെഡലുകളും ട്രോഫികളും കൈമാറും.

എന്റെ കൃഷി മത്സരത്തിൽ മേഖലാതലത്തിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ . സാൽമിയ മേഖലയിൽ പ്രസന്നൻ, സന്തോഷ്, ഉമർ ഫാറൂഖ്, ഗിരീഷ്, എബി വാരിക്കാട്, അബ്ബാസിയ മേഖലയിൽ ആൻസൺ പത്രോസ്, സുരേഷ്, ജോണി ജോയി, സ്റ്റീഫൻ വർഗീസ്, റെജി കെ, അബു ഹലീഫ മേഖലയിൽ സന്തോഷ് ചെറിയാൻ, റഹീന, എൽദോ തോമസ്, ജയകുമാർ, ജിജു പോൾ, ഫഹാഹീൽ മേഖലയിൽ ഗോപകുമാർ, സുനിൽ സണ്ണി, കുഞ്ഞുമോൻ ജോൺ, പൊന്നമ്മ, ജിൻസി ബാബു. ഇവർക്കുള്ള ഉപഹാരങ്ങൾ മേഖല അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ വെച്ച് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.