കുവൈത്തിലെ ഷെയ്ഖ് ജാബർ പാലം ഗതാഗതത്തിനായി മെയ്‌ ഒന്നിന് തുറക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ പാലം ഗതാഗതത്തിനായി മെയ്‌ ഒന്നിന് തുറക്കുന്നു. .ജാബർ അൽ മുഹമ്മദ് , ബൂബിയൻ , അൽ ജഹ്റ , തുടങ്ങിയ റസിഡൻഷ്യൽ മേഖലകളെ ബന്ധിപ്പിച്ചാണ് പാലം കടന്നു പോകുന്നത്.കുവൈത്തിലെ ഏറ്റവും വലിയ വികസന പദ്ധതി കൂടിയാണ് ഷെയ്ഖ് ജാബർ പാലം .
പാലം യാഥാർഥ്യമാകുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് അൽ സാബിയ സിറ്റിയിലേക്ക് 36 കിലോമിറ്റർ മാത്രമാകും ദൂരം. ഷുവൈഖ് തുറമുഖം , ഫ്രീ ട്രൈഡ് സോൻ, ദോഹ തുറമുഖം സിറ്റി ജഹറ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഷെയ്ഖ് ജാബർ കടൽ പാലം.