മോഹനൻ ബി.പിക്ക് വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി

കുവൈറ്റ്:  പ്രവാസ ജീവിതം അവസാനിപ്പിച്ച് കുവൈത്തിൽനിന്ന് നാട്ടിലേക്ക് പോകുന്ന മോഹനൻ ബി.പിക്ക് വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി. 18 വർഷമായി കുവൈത്തിൽ ജോലിചെയ്ത് വരുന്ന ഇദ്ദേഹം വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ വൈസ്പ്രസിഡന്റും സെന്ട്രൽ കമ്മിറ്റി അംഗവുമാണ്.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിഷ.പി.ടി.പി,സെക്രട്ടറി ജസീൽ ചെങ്ങളാൻ, ട്രഷറർ ഫൈസൽ കെ വി എന്നിവരും കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.