മലപ്പുറം ജില്ലാ അസോസിയേഷനും ഇന്ത്യൻ ലോയേർസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന നിയമ ബോധവൽക്കരണ ക്യാമ്പ് ഇന്ന് അബ്ബാസിയയിൽ

കുവൈത്ത് സിറ്റി :

മലപ്പുറം ജില്ലാ അസോസിയേഷനും ഇന്ത്യൻ ലോയേർസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന നിയമ ബോധവൽക്കരണ ക്യാമ്പ് ഇന്ന് അബ്ബാസിയയിൽ നടക്കും. “മാറുന്ന നിയമങ്ങളും നീറുന്ന പ്രവാസിയും” എന്ന പേരിൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയായി നടത്തപ്പെടുന്ന ക്യാമ്പിൽ കുവൈത്തിലെ പ്രമുഖ അഭിഭാഷകരും വിവിധ സംഘടനാ നേതാക്കളും സംബന്ധിക്കും.കുവൈത്തിലെ വിവിധ നിയമങ്ങളെകുറിച്ചും, നിയമ സഹായങ്ങളെ പറ്റിയും പ്രവാസികൾക്ക് പൂർണമായ അവഗാഹം നൽകുവാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഴുവൻ പ്രവാസികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു