സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച പാകിസ്ഥാൻ സ്വദേശിയെ കുവൈത്ത് പോലീസ് തിരയുന്നു

കുവൈത്ത് സിറ്റി : സ്കൂൾ വിദ്യാർത്ഥിയായ 9 വയസ്സുകാരനെ പീഡിപ്പിച്ച പാകിസ്ഥാൻ സ്വദേശിയായ ടാക്സി ഡ്രൈവറെ പോലീസ് തിരയുന്നു. കുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഇയാളെയായിരുന്നു പിതാവ് ചുമതലപ്പെടുത്തിയത്.ഈ അവസരം മുതലെടുത്ത് ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.വിദ്യർത്ഥിയുടെ പിതാവിന്റെ പരാതിപ്രകാരം കുവൈത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു