കേരള സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സ് കുവൈത്തിലേക്ക് ആയിരം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

കുവൈറ്റ് സിറ്റി: കേരളത്തിലെ നോർക്ക-റൂട്ട്സ് കുവൈത്തിലേക്ക് ആയിരം ഗാർഹിക തൊഴിലാളികളെ ഉടൻ റിക്രൂട്ട് ചെയ്യും കുവൈത്തിലെ അർധ സർക്കാർ സ്ഥാപനമായ അൽദുർറ കമ്പനി മുഖേനയാണ് റിക്രൂട്ട്മെൻറ് നടത്തുക മുപ്പതിനും  അമ്പതിനും മധ്യേ പ്രായമുള്ള വരെയാണ് റിക്രൂട്ട്മെന്റിനായി പരിഗണിക്കുന്നതെന്ന് നോർക്ക പത്രക്കുറിപ്പിലൂടെ അറിയിച്ചു. 110 ദീനാറാണ് ശമ്പളം ഏകദേശം( 25000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ലഭിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും ഫുൾസൈസ് ഫോട്ടോയും അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 39 39 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സുതാര്യവും തൊഴിൽ സുരക്ഷിതത്വം നൽകുന്നവയുമാണ് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് റിക്രൂട്ട്മെൻറ് നോർക്ക മുഖാന്തിരമാക്കിയത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് ഗവണ്മെന്റ് അൽദുർറ കമ്പനിയെയാണ് കുവൈത്തിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികൾ നിരന്തരമായി പീഡനത്തിന് ഇരയാകുന്നു എന്ന
പരാതി വ്യാപകമായതോടെ ഇന്ത്യയിൽനിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഇന്ത്യൻ അധികൃതർ നിർത്തിവെച്ചിരുന്നു. പിന്നീട് നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് സർക്കാർ നിയന്ത്രണമുള്ള നോർക്കാ റൂട്ട്സ് വഴി റിക്രൂട്ട്മെൻറ് നടത്താമെന്ന് ധാരണയായത്. നോർക്ക റൂട്ട്സ് മുഖേനെയുള്ള റിക്രൂട്ട്മെന്റിൽ കുവൈത്തിലെ ഇന്ത്യൻ എംബസിക്കും ഉത്തരവാദിത്തം  ഉള്ളതിനാൽ പരാതികളിൽ ഇടപെടൽ എളുപ്പമാകും