മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

കുവൈത്ത് സിറ്റി :  മലയാളി യുവതി കുവൈറ്റില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ആര്‍ സി സ്ട്രീറ്റില്‍ കരക്കാട്ട് വിളാഗം മേരി ശാലു (48) ആണ് മരിച്ചത്.

മൃതദേഹം മുബാറക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ടി എം സലിമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.