ബെന്യാമിന് മുട്ടത്ത് വർക്കി പുരസ്‌കാരം

തിരുവനന്തപുരം: മുട്ടത്തുവർക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിൻ അർഹനായി. 50,000 രൂപയുടെ സി പി നായർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ ആർ മീര, എൻ ശശിധരൻ, പ്രൊഫ എൻ വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് ഇരുപത്തിയെട്ടാമത് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും