കെ എം സി സി മഞ്ചേശ്വരം സംഘടിപ്പിച്ച ബദ്ർ അൽ സമ ട്രോഫി ടൂർണമെന്റിൽ യു ടി സി ജേതാക്കളായി

കുവൈത്ത് സിറ്റി :കുവൈത്ത് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏപ്രിൽ 19 ,26 തീയതികളിലായി കുവൈറ്റിലെ വിവിധ ക്ലബ്ബ്കളിലെ ഇരുപത്തിരണ്ടോളം ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ബദ്ർ അൽ സമാ ട്രോഫിക്കുള്ള ടൂർണമെന്റ് പരിസമാപ്തി കുറിച്ചു.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫ്രണ്ട്ഷിപ് കുവൈറ്റ് ക്രിക്കറ്റ് ക്ലബ്ബിനെ 20 റൺസിന് പരാജയപ്പെടുത്തി യു ടി സി ഫഹാഹീൽ ജേതാക്കളായി. യു ടി സി താരം ദീപക് മാൻ ഓഫ് ദ മാച്ച് ആയും ബെസ്റ്റ് ബൗളർ ആയി പർവേസിനേയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി സദ്ദാമിനെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫി
കെ എം സി സി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ
സമ്മാനിച്ചു.പരിപാടിയിൽ മണ്ഡലത്തിലെ സാമൂഹ്യ രംഗത്തെ മികച്ച സേവനത്തിന് ശാഹുൽ ഹമീദ് ,നാസർ അമ്പാർ,ഉമ്മർ ഉപ്പള എന്നിവരെ ആദരിച്ചു.
ചടങ്ങിൽ കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ പി കുഞ്ഞബ്ദുള്ള,ആക്ടിങ് സെക്രട്ടറി എസ് എം ഹമീദ്,റിയാസ് അയ്യൂർ,നാസർ മുക്കോട്,സുബൈർ കാടങ്ങോട്,കാദർ കൈതക്കാട്,അസീസ് തളങ്കര,ഷാഫി,ഫാറൂഖ്,മുത്തലിബ്,ഹമീദ് പള്ളം,ഫാറൂഖ് മാളിക,സലിം തുർത്തി,ഇന്ദിയാസ് ,ഫിനൊസ്,ഹെൻസൻ,അരവിന്ദ്,ഫയാസ്,നാസർ പള്ളം എന്നിവർ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീർ മുന്നിപാടി അധ്യക്ഷത വഹിച്ച
സമാപന യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ ബായാർ സ്വാഗതവും ഇഖ്ബാൽ ആരിക്കാടി നന്ദിയും പറഞ്ഞു.