72 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക് കനയ്യകുമാർ ഉൾപ്പെടെ പ്രമുഖർ ജനവിധി തേടുന്നു

ന്യൂഡൽഹി: പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.

ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നായി 72 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്.
ബീഹാർ 5 ജമ്മുകാശ്മീർ 1 ജാർഖണ്ഡ് 3 മധ്യപ്രദേശ് 6 മഹാരാഷ്ട്ര 17 ഒഡീഷ്യ 6 രാജസ്ഥാൻ 13 ഉത്തർപ്രദേശ് 13 പശ്ചിമബംഗാൾ 8 എന്നീ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

നിരവധി പ്രമുഖർ നാലാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട് ജെ എൻ യു നേതാവ് കനയ്യകുമാർ ബിഹാറിൽ നിന്നാണ് ജനവിധി തേടുന്നത്.