കേരളത്തിൽ ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

 

ആലപ്പുഴ: ബംഗാൾ ഉൾക്കടലിനു സമീപം രൂപംകൊണ്ട ന്യൂനമർദ്ദ ത്തിന്റെ പശ്ചാത്തലത്തിൽ കേരളതീരത്ത് ഏപ്രിൽ 28 മുതൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് 29,30 തീയതികളിൽ കാറ്റ് ശക്തി പ്രാപിക്കാനും മഴ ശക്തിപ്പെടാനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ന്യൂനമർദ്ദത്തിന്റെ പച്ചാത്തലത്തിൽ കേരളത്തിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികൾ ഇറങ്ങാറുതെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

ആഴക്കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ 28 ന് പുലർച്ചക്ക് മുമ്പ് കരയിലെത്താൻ നിർദേശിച്ചിട്ടുമുണ്ട്