കുവൈത്തിൽ സിവിൽ ഐഡിയിലെ തെറ്റുകൾ ഓൺലൈൻ വഴി അറിയാനും ഭേദഗതി വരുത്താനും അവസരം

കുവൈറ്റ് സിറ്റി: സിവിൽ ഐഡി യിലെ തെറ്റുകൾ തിരുത്തുവാനും ഭേദഗതി ചെയ്യുവാനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിഭാഗം ഓൺലൈൻ വഴി അവസരമൊരുക്കി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിഭാഗം മേധാവി മൂസാദ് അൽ അസൂസിയാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്.പ്രവാസികളുടെ സിവിൽ ഐഡിയിൽ തെറ്റുകൾ ഉണ്ടാവുകയോ ഭേദഗതി ആവശ്യമായി വരുകയോ ആണെങ്കിൽ ഉപഭോക്താവിന് ഓൺലൈൻ വഴി ചെക്ക് ചെയ്യാനാണ് അവസരമൊരുക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങൾ പരിശോധിക്കാമെന്ന് അദ്ദേഹം അറിയിച്ചു.