കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യൻ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു

കുവൈത്ത് സിറ്റി :കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യൻ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോസ്പിറ്റലുകളിലും ഹെൽത്ത് സെന്ററുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്, ഇന്റെർണൽ മെഡിസിൻ, ഐ സി യു, ഗൈനക്കോളജിസ്റ് , പീഡിയാട്രിക് ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറിആൻഡ് ട്യുമേർസ്,ലിവർ സർജറി, ബ്ലഡ്‌ വെസ്സൽസ്, ഗ്ലാൻഡ്സ്, ഓർഗൻ ട്രാൻസ്‌പ്ലാന്റ്, പ്രീ മെച്യുർ ബർത്ത്, ഇന്റെർവെൻഷൻ റേഡിയോളജി ആൻഡ് പ്രൈമറി കെയർ എന്നീ തസ്തികകളിലേക്കാണ്ഇന്ത്യൻ ഡോക്ടർമാരെ ആവശ്യമുള്ളതെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ഇതിനായി ഇന്ത്യൻ പത്രങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ടെക്‌നിക്കൽ മാനേജ്‍മെന്റിന്റെ വെബ്സൈറ്റ് വഴി ഡോക്ടർമാർക്ക് സി വി സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു