തീവ്രവാദത്തെ പ്രതിരോധിക്കുക ലക്ഷ്യം : മദ്രസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പാകിസ്ഥാൻ

ഇസ്ലാമാബാദ്: മതപഠന കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് തീവ്രവാദത്തിന് തടയിടാനൊരുങ്ങി പാകിസ്താൻ. രാജ്യത്ത് പ്രവർത്തിക്കുന്ന മുപ്പതിനായിരത്തിലധികം മദ്രസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിച്ച് അവയിലൂടെയുള്ള തീവ്രവാദാനുകൂല പ്രവർത്തനങ്ങൾ തടയുകയാണ് പാകിസ്താൻ സർക്കാർ ലക്ഷ്യമിടുന്നത്. പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി.

പാകിസ്താനിലെ മദ്രസകളുടെ എണ്ണത്തിൽ അടുത്ത വർഷങ്ങളിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. 1947ൽ രാജ്യത്ത് ആകെയുണ്ടായിരുന്നത് 247 മദ്രസകളായിരുന്നു. 1947 മുതൽ 1980 വരെയുള്ള കാലയളവിൽ അത് 2,861 ആയി വർധിച്ചു. ഇപ്പോൾ മുപ്പതിനായിരത്തിൽ അധികം മദ്രസകളാണ് പ്രവർത്തിക്കുന്നത്. അവയിൽ 100 എണ്ണം മാത്രമാത്രമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും സൈനിക വക്താവ് പറഞ്ഞു.