കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട :സൗദി ഡ്രൈവർ അറസ്റ്റിൽ

കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്ക്മരുന്ന് കടത്തുവാനുള്ള ശ്രമം സുരക്ഷാ സേന വിഫലമാക്കി. അബ്ദലി ചെക്ക്പോസ്റ്റിൽ വെച്ച് മയക്കുമരുന്നുമായി സൗദി ഡ്രൈവറെ പിടികൂടിയാണ് പദ്ധതി തകർത്തത്. 140000 മയക്കുമരുന്നുകളുടെ ചെറിയ ശേഖരമാണ് ഇയാളിൽനിന്നും പിടികൂടിയത്.