വിസ ഏജന്റിന്റെ ചതിയിൽപെട്ട് ഗാർഹിക പീഡനത്തിനിരയായ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി

: വിസ ഏജന്റിന്റെ ചതിയിൽപെട്ടു കുവൈറ്റിലെ സ്വദേശിയുടെ വീട്ടിൽ ഗാർഹിക പീഡനത്തിനിരയായി ആത്മഹത്യയുടെ വക്കോളമെത്തിയ പാലക്കാട് സ്വദേശിനി ലത ചന്ദ്രനെ പി ഡി പി യുടെ പ്രവാസി സംഘടനയായ കുവൈറ്റ്‌ പി സി എഫ് പ്രസിഡന്റ്‌ റഹിം ആരിക്കാടിയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം സ്വദേശി വീട്ടിൽ നിന്ന് രക്ഷപെടുത്തി ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും തുടർന്ന് നാട്ടിലേയ്ക്കയക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്‌ കുവൈറ്റ്‌ പി സി എഫ് നേതാക്കളായ സലിം താനാളൂർ, ഹുമയൂൺ അറയ്ക്കൽ, സിറാജുദ്ധീൻ തൊട്ടാപ്പ് തുടങ്ങിയവരുടെ നേത്ര്വത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തുകയും ലതചന്ദ്രന് കൈമാറുകയും ചെയ്തു.