ഷെയ്ഖ് ജാബർ ബ്രിഡ്ജ് നാളെ പത്ത് മണിക്ക് പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കും

കുവൈത്ത് സിറ്റി :കുവൈത്തിലെ ഷെയ്ഖ് ജാബർ പാലം നാളെ രാവിലെ 10 മണിയോടെ പൊതുജനങ്ങൾക്കായി തുറന്ന്കൊടുക്കും. ദക്ഷിണകൊറിയൻ പ്രധാനമന്ത്രി ലീ നാഖ് യൻ, വിശിടാതിഥിയായി ചടങ്ങിൽ സംബന്ധിക്കും.ദക്ഷിണകൊറിയയുമായി സഹകരിച്ചുകൊണ്ടാണ് ലോകത്തിലെ തന്നെ വലിയ പാലങ്ങളിലൊന്നായി കണക്കാക്കുന്ന ഷെയ്ഖ് ജാബർ ബ്രിഡ്ജ് നിർമിച്ചത് .ജാബർ അൽ മുഹമ്മദ് , ബൂബിയൻ , അൽ ജഹ്റ , തുടങ്ങിയ റസിഡൻഷ്യൽ മേഖലകളെ ബന്ധിപ്പിച്ചാണ് പാലം കടന്നു പോകുന്നത്.കുവൈത്തിലെ ഏറ്റവും വലിയ വികസന പദ്ധതി കൂടിയാണ് ഷെയ്ഖ് ജാബർ പാലം .

പാലം യാഥാർഥ്യമാകുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് അൽ സാബിയ സിറ്റിയിലേക്ക് 36 കിലോമിറ്റർ മാത്രമാകും ദൂരം. ഷുവൈഖ് തുറമുഖം , ഫ്രീ ട്രൈഡ് സോൻ, ദോഹ തുറമുഖം സിറ്റി ജഹറ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഷെയ്ഖ് ജാബർ കടൽ പാലം.