കുവൈത്തിൽ പ്രവാസി യുവതിയെ പിറകെ നടന്ന് ശല്യം ചെയ്തു :സ്വദേശി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി : കുവൈറ്റില്‍ പ്രവാസി യുവതിയെ ശല്യം ചെയ്തതിന് യുവാവ് അറസ്റ്റില്‍ . കുവൈറ്റ് സ്വദേശിയാണ് പിടിയിലായത് .പാലസ്തീന്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന യുവാവ് താനുമായി ബന്ധം കൂടണമെന്ന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് പരാതി. അബു അല്‍ ഹസ്സാനിയയിലാണ് സംഭവം .

യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഒരു കഫേയ്ക്കു മുമ്പില്‍ ചായ കുടിച്ചു കൊണ്ടിരുന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.