കള്ളനോട്ടുകൾ വ്യാപകം: ജാഗ്രത പാലിക്കാൻ കുവൈത്ത് പോലീസിന്റെ നിർദേശം

കുവൈത്ത് സിറ്റി :കുവൈത്തിൽ യഥാർത്ഥ നോട്ടുകൾക്ക് പകരം വ്യാജനോട്ടുകൾ നൽകി തട്ടിപ്പുകൾ വ്യാപിച്ചതിനാൽ പോലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഇന്നലെ തലസ്ഥാനത്തെ ഗ്യാസ് സ്റ്റേഷനിൽ നിന്നും 20 കെഡിയുടെ കള്ളനോട്ട് പിടികൂടിയിരുന്നു.വ്യാജനോട്ടുകളെ സംബന്ധിച്ച പരാതികൾ അധികരിച്ചതോടെ സ്വദേശികളും വിദേശികളും തങ്ങളുടെ പക്കലുള്ള നോട്ടുകൾ ഒറിജിനലാണോയെന്ന് ഉറപ്പ് വരുത്തുവാൻ കുവൈത്ത് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.