പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കം കുവൈത്ത് ഉപേക്ഷിക്കുന്നു

കുവൈത്ത് സിറ്റി :വിദേശികൾ നാട്ടിലേക്കയക്കുന്ന പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും കുവൈത്ത് ഭരണകൂടം പിന്മാറുന്നു പാർലമെന്റിന്റെ ജൂണിൽ അവസാനിക്കുന്ന നടപ്പ് സമ്മേളനത്തിൽ കാര്യപരിപാടിയിൽ വിഷയം ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതയാണ് റിപ്പോർട്ടുകൾ. നികുതി നിർദേശത്തെ സർക്കാർ ആദ്യം മുതൽ ശക്തമായി എതിർത്തിരുന്നു.നികുതി ഏർപ്പെടുത്തുവാനുള്ള നിർദേശം പാർലമെന്റ് അംഗീകരിച്ചാലും സർക്കാർ തീരുമാനം പാർലമെന്റിന് തിരിച്ചയച്ചേക്കും. നികുതി നിർദേശം പ്രായോഗികമല്ലെന്ന നിലപാടാണ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സ്വീകരിച്ചത്