കുവൈത്തിലെ മംഗഫിൽ നേപ്പാൾ സ്വദേശിയെ ഭാര്യ കുത്തിക്കൊന്നു

കുവൈത്ത് സിറ്റി :കുവൈത്തിലെ മംഗഫിൽ ഭാര്യയുടെ കൈകൊണ്ട് നേപ്പാൾ സ്വദേശിക്ക് ദാരുണാന്ത്യം.ദമ്പതികൾ പരസ്പരം കലഹിക്കുകയും ഒടുവിൽ രോഷാകുലയായ ഭാര്യ കത്തിയെടുത്ത് ഭർത്താവിനെ കുത്തുകയുമായിരുന്നു. ഭാര്യ മദ്യ ലഹരിയിൽ ആയിരുന്നെന്ന് കുവൈത്ത് പോലീസ് പറഞ്ഞു. കൂടുതൽ നിയമ നടപടികൾക്കായി യുവതിയെ സുരക്ഷാ വിഭാഗത്തിന് കൈമാറി.