കല കുവൈത്ത് ബി ഇ സി ബാലകലാ മേളയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കിരീടം

കുവൈത്ത് സിറ്റി :കല കുവൈത്ത് ബി ഇ സി ബാലകലാ മേളയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും അബ്ബാസിയ ഭവൻസ് മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിലെ അന്ന എലിസബത്ത് രാജു , യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മേധാ ലക്ഷ്മി എന്നിവർ കലാതിലകങ്ങളായി. മംഗഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യർത്ഥി രോഹിത് എസ് നായർ ആണ് കലാ പ്രതിഭ.