കുവൈത്തിലെ പുതിയ ജനസംഖ്യ സെൻസസ് പുറത്ത് : പ്രവാസികൾ 33 ലക്ഷത്തിലധികം, സ്വദേശികളുടെ എണ്ണം 14, 12264 ലക്ഷം മാത്രം.

കുവൈത്ത് സിറ്റി :കുവൈത്തിലെ പുതിയ ജനസംഖ്യ സെൻസസ് പ്രകാരം രാജ്യത്ത് കഴിയുന്നതിൽ 33 ലക്ഷത്തിലധികം ആളുകളും വിദേശികൾ. ആകെ ജനസംഖ്യയുടെ 70.24 ശതമാനം ജനങ്ങളും പ്രവാസികളാണെന്നാണ് സർവേ കാണിക്കുന്നത്. എന്നാൽ സ്വദേശികളുടെ എണ്ണം 14, 12264 മാത്രമാണ്. രാജ്യത്തെ ആകെ ജനസംഖ്യയിൽ 29.76 ശതമാനമാണ് കുവൈത്തികൾ ഉള്ളത് .