മൂന്നരക്കിലോ കഞ്ചാവുമായി ശ്രീലങ്കൻ സ്വദേശിയെ കുവൈത്ത് എയർപോർട്ടിൽ നിന്നും പിടികൂടി

കുവൈത്ത് സിറ്റി :ശ്രീലങ്കയിൽ നിന്നും കുവൈത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ. കുവൈത്ത് എയർപോർട്ടിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 3.6 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽനിന്നും സെക്യൂരിറ്റി വിഭാഗം കണ്ടെടുത്തത്. കൂടുതൽ നിയമ നടപടികൾക്കായി ഇയാളെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്