കുവൈത്ത് മലപ്പുറം ജില്ലാ അസോസിയേഷൻ വനിതാ വേദി രൂപീകരിച്ചു

കുവൈത്ത് സിറ്റി :  മലപ്പുറം ജില്ല അസോസിയേഷൻ 02-05-2019 നു വൈകീട്ട് ട്രഷറർ അഭിലാഷ് കളരിക്കലിന്റെ ഭവനത്തിൽ വച്ചു നടന്ന യോഗം അഡ്വ. ജസീന ബഷീർ ഉദ്ഘടനം ചെയ്തു. MAK പ്രസിഡന്റ് വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ ഇബ്രാഹിം വെളിയംകോട് സ്വാഗതം ആശംസിച്ചു.MAK വനിത വേദി ചെയർപേഴ്സൻ ആയി അഡ്വ ജസീന ബഷീർ , വൈസ് ചെയർപേഴ്സൻ ആയി ശ്രീഷ ശ്രീവത്സൻ , സെക്രട്ടറി സലീന റിയാസ് , ജോയിന്റ് സെക്രട്ടറി ഷൈല മാർട്ടിൻ , ട്രഷറർ അനു അഭിലാഷ് , ജോയിന്റ് ട്രഷറർ സ്റ്റെഫി സുധീപ് എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി റാണി വാസുദേവൻ, ധന്യ ശശി, ഷംന സുനീർ, ഭവ്യ അനീഷ്, തുഷാര മനോജ്, ശ്വേത രാകേഷ്, ജീന ജോണ് എന്നിവരെ യോഗം തിരഞ്ഞെടുത്തു.പുതിയ കമ്മിറ്റി ചെയർപേഴ്സൻ ഭാവി പരിപാടികൾ ചർച്ച ചെയ്ത യോഗത്തിൽ അനു അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു.