ഷെയ്ഖ് ജാബർ പാലത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും തടവും, നിരീക്ഷണത്തിന് അത്യാധുനിക ക്യാമറകൾ

കുവൈത്ത് സിറ്റി : കുവൈറ്റിന്റെ അഭിമാനമായ ഷെയ്ഖ് ജാബര്‍ പാലം മലിനമാക്കിയാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്  .ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും 5000 ദീ​നാ​ർ മു​ത​ൽ 50,000 ദീ​നാ​ർ വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ ല​ഭി​ക്കു​ക.അത്യാധുനിക നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ആണ് ഷെയ്ഖ് ജാബർ പാലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 819 ഫിക്സഡ് ക്യാമറകൾ കൂടാതെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം ക്യാമറകളും മുഴുവൻ സമയ നിരീക്ഷണത്തിനായി ബ്രിഡ്ജിൽ സ്ഥാപിച്ചിട്ടുണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന്​ നി​രീ​ക്ഷി​ക്കാ​ൻ പ​രി​സ്ഥി​തി പൊ​ലീ​സ്​ റോ​ന്തു​ചു​റ്റും. ജാ​ബി​ർ പാ​ല​വും അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളും വൃ​ത്തി​യാ​യി​രി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ശ​ക്​​ത​മാ​യ ശി​ക്ഷ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്.
റോ​ഡും പാ​ല​വും പൊ​തു​ഇ​ട​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​​ൾ​പ്പെ​ടെ രാ​ജ്യ​നി​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആഭ്യന്തര മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.