പ്രവാസികൾ സിവിൽ ഐ ഡി കൈപ്പറ്റേണ്ടത് ഉച്ചക്ക് ശേഷം 1:30നും 6:30 നും ഇടയിൽ. :കുവൈത്തിൽ പി എ സി ഐ, ട്രാഫിക് ഡിപ്പാർട്മെന്റുകൾ റമദാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിഭാഗം റമദാൻ പ്രമാണിച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 30 വരെ പ്രവർത്തിക്കും. എന്നാൽ  സിവിൽ ഐഡി ലഭിക്കേണ്ട വർക്ക് ഉച്ചയ്ക്ക് 1 30 മുതൽ വൈകിട്ട് ആറു വരെ സമയം അനുവദിച്ചിട്ടുണ്ട്. പൊതു ഗതാഗത വിഭാഗം രാവിലെ 10 മുതൽ ഉച്ചക്ക് 2:30 വരെ പ്രവർത്തിക്കും. വാഹനം റീന്യൂ ചെയ്യാനുള്ള ടെക്നിക്കൽ കാർ ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ പ്രവർത്തനം ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 5:30 വരെയാണ് .ആറു ഗവർണറേറ്റുകളിലേയും റെസിഡൻസി വിഭാഗം പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:30 വരെ ആയിരിക്കും