കുവൈത്തിൽ പൊലീസുകാരുടെ മുമ്പിൽ വെച്ച് സ്വദേശി യുവാവ് ഓഫീസറെ കുത്തിവീഴ്ത്തി .

കുവൈത്ത് സിറ്റി :  കുവൈറ്റില്‍ പൊലീസുകാര്‍ നോക്കിനില്‍ക്കെ സ്വദേശി യുവാവ് ഓഫീസറെ കുത്തിവീഴ്ത്തി . നുവൈസീബ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. . സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നോക്കി നില്‍ക്കെയാണ് സ്വദേശി യുവാവ് മറ്റൊരു ഗള്‍ഫ് രാജ്യത്തെ ഓഫീസറെ പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിവീഴ്ത്തിയത്.നുവൈസീബ് ബോര്‍ഡറില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓഫീസര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്വദേശിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ താന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം സ്‌റ്റേഷനിലേക്ക് വരികയാണെന്നായിരുന്നു മറുപടി.
മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഷനിലെത്തിയ സ്വദേശി ഓഫീസറുടെ സമീപത്തെത്തുകയും അദ്ദേഹത്തെ രണ്ടു തവണ കുത്തുകയുമായിരുന്നു . ഉടനെ ആംബുലന്‍സ് വിളിച്ചു വരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം ഐസിയുവില്‍ ചികിത്സയിലാണ്. . നുവൈസീബ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. . സ്‌റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നോക്കി നില്‍ക്കെയാണ് സ്വദേശി യുവാവ് മറ്റൊരു ഗള്‍ഫ് രാജ്യത്തെ ഓഫീസറെ പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിവീഴ്ത്തിയത്.നുവൈസീബ് ബോര്‍ഡറില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓഫീസര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്വദേശിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ താന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം സ്‌റ്റേഷനിലേക്ക് വരികയാണെന്നായിരുന്നു മറുപടി.
മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഷനിലെത്തിയ സ്വദേശി ഓഫീസറുടെ സമീപത്തെത്തുകയും അദ്ദേഹത്തെ രണ്ടു തവണ കുത്തുകയുമായിരുന്നു . ഉടനെ ആംബുലന്‍സ് വിളിച്ചു വരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം ഐസിയുവില്‍ ചികിത്സയിലാണ്.