കുവൈത്ത് എലത്തൂർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെൻറ് : റൗദ എഫ് സി ജേതാക്കൾ

കുവൈത്ത് സിറ്റി :കുവൈത്ത് എലത്തൂർ അസോസിയേഷൻ രണ്ടാമത് അൽമാഷാൻ വിന്നേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ സെവൻ എ സൈഡ് ഓപ്പൺ ഫുട്ബോൾ ടൂർണമെന്റിൽ റൗദാ എഫ്സി ജേതാക്കളായി. കുവൈത്തിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ എഫ്സി മിശ്രിഫിനെ പരാജയപ്പെടുത്തിയാണ് റൗദ എഫ് സി ചാമ്പ്യൻമാരായത്. കളിയുടെ മുഴുവൻ സമയത്തും ടൈബ്രേക്കറിലും ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെ ആണ് വിജയികളെ തിരഞ്ഞെടുത്തത്. കുവൈത്ത് എലത്തൂർ അസോസിയേഷൻ മുഖ്യരക്ഷാധികാരി ഇ കെ റസാഖ് ഹാജി ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ യാക്കൂബ് എലത്തൂർ എന്നിവർ ചേർന്ന് ടൂർണമെന്റ് കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യ സ്പോൺസറായ അൽ മാഷ് ഇൻറർനാഷണൽ ഓട്ടോ സ്പെയർ പാർട്സ് കമ്പനി ചെയർമാൻ പ്രതിനിധി യസീദ്, സഹ സ്പോൺസർമാരായ തക്കാര റസ്റ്റോറൻറ് പ്രതിനിധി റഷീദ്, കൂൾ ലാൻഡ് ചെയർമാൻ സലീം സി ടി, കെഎംസിസി പ്രതിനിധി സിറാജ് എരഞ്ഞിക്കൽ, കെ ഡി എൻ എ പ്രതിനിധി സുബൈർ എം എന്നിവർ പങ്കെടുത്തു