2019 ജനുവരി മുതൽ ഏപ്രിൽ വരെ കുവൈത്ത് നാടുകടത്തിയത് 4500 പ്രവാസികളെ

കുവൈത്ത് സിറ്റി : വിവിധ നിയമ ലംഘനങ്ങളിൽ ഏർപ്പെട്ട 4500 വിദേശികളെ കുവൈത്ത് ഈ വർഷം നാടുകടത്തി. 2019 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. റെസിഡൻസി, തൊഴിൽ, ട്രാഫിക്, എന്നീ വിഭാഗങ്ങളിലെ നിയമലംഘകരെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു