സ്വദേശിവൽകരണം: 4,1000 പ്രവാസികളെ കുവൈത്ത് തിരിച്ചയക്കുന്നു

കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്ന ഇഹ്‌ലാൽ പദ്ധതി കാര്യക്ഷമമായി പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചേർന്ന പാർലമെൻറ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയാണ് പുരോഗതി വിലയിരുത്തിയത്. യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു ഇഹ്‌ലാൽ പദ്ധതി. പൊതുമേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികൾക്ക് അവസരം നൽകുക എന്ന എന്ന ലക്ഷ്യം മുൻനിർത്തിയാണ് സിവിൽ സർവീസ് കമ്മീഷൻ ഇഹ്‌ലാൽ എന്ന പേരിൽ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിനിടയിൽ 41000 വിദേശികളെ സേവനം അവസാനിപ്പിച്ച് തിരിച്ചയക്കുകയും പകരം സ്വദേശികളെ നിയമിക്കലുമാണ് കമ്മീഷന്റെ ലക്ഷ്യം. അതേസമയം പൊതുമേഖലയ്ക്ക് ശേഷം സ്വകാര്യ മേഖലകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിച്ചേക്കും. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സ്വദേശി യുവാക്കളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി യോഗം വിലയിരുത്തി.