കുവൈത്ത് എയർവൈസ് ജീവനക്കാരനായ മലയാളി യുവാവ് വിമാന ചക്രത്തിനടിയിൽ കുടുങ്ങി മരിച്ച സംഭവം:ഇന്ത്യക്കാരനായ സഹപ്രവർത്തകനെതിരെ കേസ്

കുവൈത്ത് സിറ്റി : കുവൈറ്റില്‍ മലയാളി യുവാവ് വിമാനത്തിന്റെ ചക്രത്തിനടിയില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ ഇന്ത്യാക്കാരനായ സഹപ്രവര്‍ത്തകനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് എയര്‍വെയ്‌സിലെ ജീവനക്കാരനായിരുന്ന മലയാളി യുവാവ് തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ ആനന്ദ് വിമാനത്തിന്റെ ചക്രത്തിനിടയില്‍ കുടുങ്ങി മരിക്കുകയായിരുന്നു.
43കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ​യാ​ണ്​ ​ജ​ലീ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്ത​ത്. വി​മാ​നം ഹാ​ങ്ങ​റി​ൽ​നി​ന്ന് പാ​സ​ഞ്ച​ർ ഗേ​റ്റി​ന​രി​കി​ലേ​ക്ക്​ കെ​ട്ടി വ​ലി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ ടോ​വി​ങ് റോ​പ്പ് പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.