കുവൈത്തിൽ ഇന്ത്യൻ നഴ്‌സുമാർക്കെതിരെ അക്രമണം തുടർക്കഥ:ഇന്നലെ മർദ്ദനമേറ്റ നഴ്സിന് നാല്‌ തുന്നലുകൾ

കുവൈത്ത് സിറ്റി :കുവൈത്തിൽ ഇന്ത്യൻ നഴ്സുമാർക്കെതിരെയുള്ള അക്രമണങ്ങൾ തുടർക്കഥയാകുന്നു. അൽ സബാഹ് ഹോസ്പിറ്റലിലെ ക്യാഷുവാലിറ്റിയിൽ  ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സിനാണ് മർദനമേറ്റത്.നഴ്സിനെ മർദിക്കുന്നതിനിടയിൽ നൈറ്റ്‌ പട്രോളിംഗിലായിരുന്ന പോലീസ് സംഘം ബിദൂനി യുവാവിനെ പിടികൂടുകയായിരുന്നു തക്കസമയത്ത് പോലീസ് എത്തിയത് കാരണമാണ് കൂടുതൽ ഗുരുതര പരുക്കുകൾ ഇല്ലാതെ നഴ്‌സ്‌ രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മർദനത്തിനിടെ പരുക്കേറ്റ യുവതിക്ക് നാല്‌ തുന്നലുകളുണ്ട്.  കഴിഞ്ഞ ആഴ്ചയും ഡ്യൂട്ടിക്കിടെ ജോർദാൻ യുവാവിൽ നിന്നും ഇന്ത്യൻ നഴ്സിന് മർദ്ദനമേറ്റിരുന്നു