വ്യാജ കമ്പനികളിൽ ജോലി : കുവൈത്തിൽ 800 ഓളം പ്രവാസികൾക്കെതിരെ അറസ്റ്റ് വാറണ്ട്

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ വ്യാജ കമ്പനികളുടെ മറവില്‍ തൊഴില്‍ ചെയ്യുന്ന 800ഓളം പ്രവാസികള്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് റസിഡന്‍സ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു .ഇവരില്‍ കൂടുതല്‍ പേരും അറബ് പ്രവാസികളാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിസാക്കച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് കുവൈറ്റികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.