കുവൈത്തിൽ ആട് വില കുതിക്കുന്നു : സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കുവൈറ്റ് സിറ്റി  : കുവൈറ്റിൽ ആടുകളുടെ വിലയിൽ വൻ വർധനവ്. റമദാൻ പ്രമാണിച്ച് ആവശ്യക്കാർ വർധിച്ചതോടെ അൽ നഈമി ഇനത്തിൽ പെട്ട സ്വദേശി ആടിന് 120 ദിനാറാണ് വില. തദ്ദേശീയമായ അൽ ശഫാലി ആടിന് 75 ദിനാറും ജോർദാൻ നയീമിക്ക് 90 ദിനാറും കൊടുക്കണം. രാജ്യത്തിനാവശ്യമായ ആടുകളിൽ ഭൂരിഭാഗവും ഇറക്കുമതിചെയ്യുന്ന ഓസ്ട്രേലിയയിൽ നിന്നുള്ള ആടുകൾക്ക് താരതമ്യേന വില കുറവാണ്. ഇറാൻ അസർബൈജാൻ തെക്കൻ അമേരിക്ക സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് ആടുകൾ എത്തുന്നുണ്ട്. പ്രതിവർഷം എട്ടുലക്ഷത്തോളം ആടുകളെ അറുക്കുന്ന കുവൈത്തിൽ റമദാൻ പ്രമാണിച്ച് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.ഈ അവസരം മുതലെടുത്ത് പൂഴ്ത്തിവെപ്പിലൂടെ വില വർധിപ്പിക്കുവാൻ വ്യാപാരികൾ ശ്രമിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ  ആക്ഷേപമുയരുന്നു

പൂഴ്ത്തിവെപ്പ് പ്രതിരോധിക്കുവാൻ വാണിജ്യമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.