യുഎസ്-ഇറാൻ സംഘർഷാവസ്ഥ: ഗൾഫിൽ എങ്ങും ആശങ്ക, ആറു മാസത്തേക്കുള്ള ഭക്ഷണം കരുതി കുവൈത്ത്

കുവൈത്ത് സിറ്റി : യുഎസ്-ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ കുവൈത്ത് ആറുമാസത്തേക്കുള്ള ഭക്ഷണം കരുതിയതായി റിപ്പോർട്ടുകൾ. നേതാക്കളുടെ വാക്പോരുകൾ യുദ്ധത്തിലേക്ക് വഴിമാറിയാൽ ഭക്ഷണം സ്വീകരിക്കേണ്ട മുൻകരുതലുകൾ നടപടികൾ എടുക്കുവാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ നിർദേശം നൽകി. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പുവരുത്തുവാനും നടപടി ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ആറു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരം ഇപ്പോൾ കുവൈത്തിലുണ്ടെങ്കിലും ഹുർമുസ്  കടലിടുക്ക് ഇറാൻ അടച്ചാൽ ഇറക്കുമതിയെ ബാധിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ജലക്ഷാമത്തിന് കാര്യത്തിലും ആശങ്കയില്ല 3529 ദശലക്ഷം ഗ്യാലൻ ജലം രാജ്യത്തിൻറെ കരുതൽ ശേഖരത്തിൽ ഉണ്ട്. സംഘർഷം മേഖലയിലേക്ക് വ്യാപിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളാനും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും കുവൈത്ത് സർക്കാർ നിർദ്ദേശം നൽകിയതായാണ് വിവരം.