റമദാൻ : കുവൈത്തിൽ പരസ്യമായി പുക വലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്ഷ്യൻ സ്വദേശി അറസ്റ്റിൽ

കുവൈത്ത് സിറ്റി :റമദാനിൽ പരസ്യമായി പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിലെ പകൽ സമയം പരസ്യമായി ഭക്ഷണം കഴിക്കുന്നതിനും പുകവലിക്കുന്നതിനും കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർ ഒരുമാസം തടവ് അനുഭവിക്കുകയോ 100 ദിനാർ പിഴ അടക്കുകയോ  ചെയ്യണം.