വെട്ടുകിളി ശല്യം രൂക്ഷം :അടിയന്തിര യോഗം വിളിച്ച് കുവൈത്ത്, വിഷാംശം ഉള്ളതിനാൽ ഭക്ഷിക്കരുതെന്ന് നിർദേശം.

കുവൈത്ത് സിറ്റി : അസാധാരണമായ രീതിയിൽ വെട്ടുകിളികൾ പ്രവഹിക്കുന്നത് കുവൈത്തിന് തലവേദനയാകുന്നു. വഫ്ര അടക്കമുള്ള നിരവധി ഫാമുകളിൽ ലക്ഷക്കണക്കിന് ദിനാറിന്റെ നാശ നഷ്ടമാണ് വെട്ടുകിളികൾ കാരണം ഉണ്ടായത്. ഇതോടെ ഇവയുടെ ശല്യം പ്രതിരോധിക്കുവാൻ ഉന്നതതല യോഗം കുവൈത്ത് വിളിച്ചു ചേർത്തു. കുവൈത്ത് ഇൻഫർമേഷൻ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജാബ്രി വഫ്ര മേഖല സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. അതേസമയം കുവൈത്തിൽ കാണപ്പെടുന്ന വെട്ടുകിളികളെ ഭക്ഷിക്കരുതെന്ന് അഗ്രികൾച്ചർ വിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വെട്ടുകിളികളെ തുരത്തുവാൻ വ്യാപകമായ തോതിൽ കീടനാശിനി പ്രയോഗം നടത്തിയതിനാൽ അവയുടെ ശരീരത്തിൽ വിഷാംശങ്ങളുടെ സാന്നിധ്യമുണ്ടാകും എന്ന കാരണത്താലാണ് ഭക്ഷിക്കുന്നതിനെ തൊട്ട് അധികാരികൾ വിലക്കിയത്.