കുവൈത്ത് എലത്തൂർ അസോസിയേഷൻ “ഇഫ്താർ സംഗമം 2019” മേയ് 17 വെള്ളിയാഴ്ച

 

കുവൈറ്റ് സിറ്റി :കുവൈത്ത് എലത്തൂർ അസോസിയേഷൻ( കെ ഇ എ )സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഇഫ്താർ സംഗമം മേയ് 17 വെള്ളിയാഴ്ച ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ കുവൈത്തിലുള്ള മുഴുവൻ എലത്തൂർ നിവാസികളും മെമ്പർമാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ മുസ്തഫ ദാരിമി മണ്ണാർക്കാടിന്റെ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡണ്ട് അസീസ് പാലാട്ട് 94 44 10 63 ജനറൽ സെക്രട്ടറി നാസർ എംകെ 66 78 0 4 0 4 എന്നിവരെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു