വ്യക്തിഗതവിവരങ്ങൾ ചോദിച്ചു കൊണ്ട് ബാങ്കിൽ നിന്നാണെന്ന വ്യാജേനയുള്ള കോളുകൾ സൂക്ഷിക്കുക കുവൈത്തിൽ 62 കാരിക്ക് നഷ്ടമായത് 1300 ദിനാർ

കുവൈത്ത് സിറ്റി :കുവൈത്തിൽ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു അടുത്ത ദിവസങ്ങളിലായി രണ്ട് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്നലെ നടന്ന സംഭവത്തിൽ ഇരയാക്കപ്പെട്ട സ്വദേശി വനിത ഖൈത്താൻ പോലീസ് സ്റ്റേഷനിലാണ്  പരാതിയുമായി എത്തിയത്. ബാങ്കിൽ നിന്നാണെന്ന വ്യാജേന യുവതിയോട് അക്കൗണ്ട് വിവരങ്ങൾ ആരായുകയും വിവരങ്ങൾ പങ്കു വച്ചില്ലെങ്കിൽ എടിഎം കാർഡ് ബ്ലോക്ക് ആകുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. ഇതോടെ അക്കൗണ്ട് വിവരങ്ങൾ യുവതി അപരിചിതന് കൈമാറുകയായിരുന്നു എന്നാൽ പിന്നീട് എ ടി എം കൗണ്ടറിൽ നിന്നും ബാലൻസ് ചെക്ക് ചെയ്തപ്പോൾ 1300 ദിനാർ നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയായിരുന്നു. ഖൈത്താൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഈ ആഴ്ചയിൽ രണ്ട് തട്ടിപ്പുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.